തരൂര്‍ സൂപ്പര്‍ ബിജെപിക്കാരന്‍; പഹല്‍ഗാമിലെ പ്രതികരണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌


1 min read
Read later
Print
Share
shashi tharoor, udit raj

ശശി തരൂർ, ഉദിത് രാജ് | Photo: PTI

ന്യൂഡൽഹി: പഹല്‍ഗാം വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ്. പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർപേഴ്സൺ ബിലാവൽ ഭൂട്ടോയുടെ ഭീഷണി പ്രസ്താവനയിൽ ശശി തരൂർ നടത്തിയ പ്രതികരണത്തിനാണ് സ്വന്തം പാർട്ടിയിൽ നിന്ന് വിമർശനം. തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? എന്ന് സംശയം ഉന്നയിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജ് അദ്ദേഹം ഒരു സൂപ്പർ-ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണോയെന്നും ചോദിച്ചു. ബിജെപി തരൂരിനെ അവരുടെ വക്താവായി നിയമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഉദിത് എപ്പോഴാണ് സർക്കാർ പാക് അധീന കശ്മീർ (PoK) പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം ബിജെപിയോട് ചോദിക്കണമെന്നും ആവശ്യപ്പെട്ടു.

To advertise here,

പഹൽഗാം ആക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബിലാവൽ ഭൂട്ടോ നടത്തിയ ഭീഷണി പ്രസ്താവനയിൽ തരൂർ നടത്തിയ പ്രതികരണമാണ് ഉദിതിനെ ചൊടിപ്പിച്ചത്. സിന്ധു നദിയിലെ ജലം ഒഴുകിയില്ലെങ്കിൽ ഇന്ത്യയുടെ രക്തം ചിന്തും എന്ന് ഭൂട്ടോ ഭീഷണിപ്പെടുത്തിയിരുന്നു.

ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന വാചോടാപമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇന്ത്യക്ക് പാകിസ്താനെതിരെ യാതൊരു ലക്ഷ്യങ്ങളുമില്ല. എന്നാൽ അവർ എന്തെങ്കിലും ചെയ്താൽ തിരിച്ചടിയുണ്ടാകുമെന്ന് കരുതിയിരിക്കണം. രക്തം ഒഴുകുകയാണെങ്കിൽ നമ്മുടേതിനേക്കാൾ കൂടുതൽ അവരുടെ ഭാഗത്തായിരിക്കും ഒഴുകുക. തരൂർ എഎൻഐയോട് പ്രതികരിച്ചിരുന്നു. ആണവായുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയം തുടരുമെന്നും എന്നാൽ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കാനുള്ള അവകാശം നിലനിർത്തുമെന്നും തരൂർ ഊന്നിപ്പറഞ്ഞു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അക്കാര്യത്തിലല്ല ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു തരൂരിന്റെ പക്ഷം. വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മൾ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ വീഴ്ചയിൽ കോൺഗ്രസിന്റേയും പ്രതിപക്ഷ പാർട്ടികളുടേയും ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ശശി തരൂരിന്റെ പരാമർശമുണ്ടാകുന്നത്.

Content Highlights: Tharoor Faces Criticism from Congress

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

'; dataDiv += '
'+dataItem.title+'
'; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += '
'; dataDiv += '
'+dataItem.title+'
'; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += '
'+'
'; dataDiv += '
'+dataItem.title+'
'; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''; dataDiv += '
'+dataItem.title+'
'; } else{ linkitem = dataItem.link.replace("/json", "") dataDiv += '
' dataDiv += '
'+dataItem.title+'
'; } $("#alsoWatch").html(dataDiv); }); });
Add Comment
Related Topics

Subscribe to our Newsletter

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pahalgam

1 min

ഭീകരർ ലക്ഷ്യമിട്ടത് പഹൽഗാം ഉൾപ്പടെ നാല് പ്രദേശങ്ങൾ, മൂന്നിടങ്ങളില്‍ സുരക്ഷ പിന്തിരിപ്പിച്ചു

May 1, 2025


indian military

1 min

'സേനയുടെ മനോവീര്യം തകർക്കാനാണോ ശ്രമം?'; പഹൽഗാം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

May 1, 2025


Indian Navy

1 min

സുശക്തം സുസജ്ജം; പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം കരുത്ത് കാട്ടി ഇന്ത്യൻ നാവികസേന

May 1, 2025


nia-terrorists-south-kashmir

1 min

ഭീകരര്‍ ഇപ്പോഴും ദക്ഷിണ കശ്മീരില്‍ തന്നെയുണ്ടെന്ന് എന്‍ഐഎ; ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നു

May 1, 2025

To advertise here,
To advertise here,

Most Commented

`; element = element + ``; element = element + `
`; element = element + `
`; if (count `; } // $("div#mostCommemted").append(element); } count++; }); }); }); return false; });
To advertise here,
Columns

+

-