AI Image
കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻഐസി) 2025 സമ്മർ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ, പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറുടെ/മെൻററുടെ മാർഗനിർദേശത്തിൽ പ്രായോഗികപരിശീലനം നേടാൻ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
ചില മേഖലകൾ
ബ്ലോക്ക് ചെയിൻ ടെക്നോളജി, ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് ആൻഡ് മെഷീൻ ലേണിങ് (എഐ-എംഎൽ), മൈക്രോ സർവീസസ്, ഡേറ്റാ അനലറ്റിക്സ്, ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്വാണ്ടം കംപ്യൂട്ടിങ് ആൻഡ് ക്രിപ്റ്റോഗ്രഫി, മൊബൈൽ ആപ്പ് ഡിവലപ്മെൻറ്, യൂസർ ഇൻറർഫേസ്/യൂസർ എക്സ്പീരിയൻസ് (യുഐ-യുഎക്സ്), നെറ്റ്‌വർക്കിങ്, ജാവ പ്രോഗ്രാമിങ്, സൈബർ സെക്യൂരിറ്റി, ജിഐഎസ് ടെക്നോളജീസ്.
ന്യൂഡൽഹിയിൽ എൻഐസി ഹെഡ്ക്വാർട്ടേഴ്‌സിലും വിവിധ സ്റ്റേറ്റ് സെൻററുകളിലും ഇന്റേൺമാരെ നിയോഗിക്കും. ജൂൺ രണ്ടുമുതൽ ജൂലായ് 31 വരെയാണ് കാലയളവ്. മെറിറ്റ്, ആവശ്യകത എന്നിവ പരിഗണിച്ച് മൂന്നുമാസംവരെ നീട്ടാം.
യോഗ്യത
അപേക്ഷകർ ഈ പ്രോഗ്രാമുകളിൽ ഒന്നിൽ നിശ്ചിത വർഷത്തിൽ പഠിക്കുന്നവരായിരിക്കണം (i) ബിഇ/ബിടെക് (ലാറ്ററൽ എൻട്രി ഉൾപ്പെടെ) -മൂന്നാംവർഷം (ii) എംഇ/എംടെക്/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി ഇൻഫർമേഷൻ ടെക്നോളജി -ആദ്യവർഷം (iii) എംസിഎ -രണ്ടാംവർഷം (iv) ഡ്യുവൽ ഡിഗ്രി കോഴ്സ് (എംഇ/എംടെക്) -നാലാം വർഷം (v) ഡിഒഇഎസിസി ‘ബി’ ലെവൽ-ഡിപ്ലോമ/ഗ്രാജ്വേഷൻ/ഡിഒഇഎസിസി ‘എ’ ലെവൽ. ഏറ്റവും ഒടുവിൽ നടന്ന ഡിഗ്രി/സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കുവേണം. ഇന്റേൺഷിപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള മികച്ച അക്കാദമിക് പശ്ചാത്തലം, ഉയർന്ന യോഗ്യത എന്നിവയുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കാം. അവസാന സെമസ്റ്റർ വിദ്യാർഥികൾ, 2025 സമ്മറിൽ കോഴ്സ് പൂർത്തിയാക്കുന്നവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ
dii.nic.in വഴി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. രണ്ട് മേഖലകൾ തിരഞ്ഞെടുക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ റെക്കമൻഡേഷൻ കത്ത് നൽകണം. പദ്ധതിയിൽകൂടി പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ വ്യക്തമാക്കി 100-നും 250-നും ഇടയ്ക്ക് വാക്കുകളിൽ, ഒരു ‘സ്റ്റേറ്റ്മെൻറ് ഓഫ് പർപ്പസ്’ നൽകണം. നിശ്ചിതരേഖകൾ അപ്‌ലോഡ് ചെയ്യണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പേഴ്സണൽ/സ്കൈപ്പ് ഇൻറർവ്യൂ നടത്തിയേക്കാം.
തൃപ്തികരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സൂപ്പർവൈസറുടെ/മെൻററുടെ സാക്ഷ്യപത്രം, റിപ്പോർട്ട് സമർപ്പിക്കൽ, അതിന്മേലുള്ള എൻഐസി അംഗീകാരം എന്നിവയ്ക്ക് വിധേയമായി പ്രതിമാസം 10000 രൂപ നിരക്കിൽ വേതനം നൽകും. സർട്ടിഫിക്കറ്റും നൽകും.
Content Highlights: NIC Summer Internship 2025: Apply Now!
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

Also Watch
'+dataItem.title+'
'; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += ''+dataItem.title+'
'; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += '
'+dataItem.title+'
'; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''; dataDiv += ''+dataItem.title+'
'; } else{ linkitem = dataItem.link.replace("/json", "") dataDiv += '' dataDiv += ''+dataItem.title+'
'; } $("#alsoWatch").html(dataDiv); }); });Subscribe to our Newsletter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..