എം.സി.സി. നീറ്റ് പി.ജി. 2024 കൗൺസലിങ് വ്യവസ്ഥകൾ മനസ്സിലാക്കാം


7 min read
Read later
Print
Share
Exam Representative Image

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് പി.ജി. മെഡിക്കൽ 2024 അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എം.ഡി./എം.എസ്./ഡിപ്ലോമ/ഡി.എൻ.ബി. ആദ്യറൗണ്ട് അലോട്‌മെന്റ് നടപടികൾ mcc.nic.in -ൽ പുരോഗമിക്കുകയാണ്.

To advertise here,

നടപടിക്രമങ്ങൾ വിശദമാക്കുന്ന ‘ഇൻഫർമേഷൻ ബുള്ളറ്റിൻ ആൻഡ് കൗൺസലിങ് സ്കീം’, വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സീറ്റുകൾ

ഓൾ ഇന്ത്യ ക്വാട്ട, സെൻട്രൽ യൂണിവേഴ്സിറ്റികൾ/സ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ, എന്നിവയിലെ പി.ജി. പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകൾ, എം.സി.സി. അലോട്മെൻറിൽ ഉൾപ്പെടും. കൂടാതെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) സ്ഥാപനങ്ങളിലെ മെഡിക്കൽ പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷനും ചില വിഭാഗങ്ങളിലെ അലോട്മെൻറും എം.സി.സി. വഴിയായിരിക്കും.

കൗൺസലിങ്ങിൽ നാല് റൗണ്ടുകൾ ഉണ്ടാകും. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്ട്രേ വേക്കൻസി റൗണ്ട്. എല്ലാം ഓൺലൈൻ ആയി നടത്തും. കൗൺസലിങ്ങിൽ പങ്കെടുക്കാൻ, ആദ്യം mcc.nic.in വഴി രജിസ്ട്രേഷൻ നടത്തി ബാധകമായ ഫീസ് അടയ്ക്കണം. അതിനു ശേഷം ചോയ്സ് ഫില്ലിങ് നടത്താം.

രജിസ്ട്രേഷൻ ഫീസ്/സെക്യൂരിറ്റി തുക

ചോയ്സ് നൽകുന്നതിനു മുൻപായി പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച് തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസും തിരികെ ലഭിക്കാവുന്ന (ചില സാഹചര്യങ്ങളിൽ) സെക്യൂരിറ്റി തുകയും അടയ്ക്കണം.

കല്പിത സർവകലാശാലയിൽ ചോയ്സ് നൽകണമെങ്കിൽ എല്ലാ വിഭാഗം വിദ്യാർഥികളും രജിസ്ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റി തുകയായി രണ്ടുലക്ഷം രൂപയും (മൊത്തം രണ്ടു ലക്ഷത്തി അയ്യായിരം രൂപ).

സർക്കാർ വിഭാഗ കൗൺസലിങ്ങിൽമാത്രം (കല്പിത സർവകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാൻ, യു.ആർ./ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, രജിസ്ട്രേഷൻ ഫീസായി 1000 രൂപയും സെക്യൂരിറ്റി തുകയായി 25000 രൂപയും അടയ്ക്കണം (മൊത്തം ഇരുപത്താറായിരം രൂപ). പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 രൂപയും 10000 രൂപയും (മൊത്തം പതിനായിരത്തി അഞ്ഞൂറ് രൂപ) അടയ്ക്കണം.

കല്പിത സർവകലാശാലകളിലും സർക്കാർവിഭാഗം സ്ഥാപനങ്ങളിലും (കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്സ് നൽകാൻ ആഗ്രഹിക്കുന്നവർ കൂടിയ തുകയായ 5000 രൂപ, രണ്ടുലക്ഷം രൂപ, യഥാക്രമം, രജിസ്ട്രേഷൻ ഫീസായും സെക്യൂരിറ്റി തുകയായും നൽകണം.

  • തുക അടച്ചാലേ ചോയ്സ് നൽകാൻ കഴിയൂ
  • ആദ്യറൗണ്ട് രജിസ്ട്രേഷൻ നവംബർ 17 വരെ
  • ആദ്യറൗണ്ടിലേക്ക് 17-ന് ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷൻ നടത്താം. ഫീസടയ്ക്കാനുള്ള സൗകര്യം വൈകീട്ട് മൂന്നുവരെ ലഭിക്കും

രജിസ്ട്രേഷൻ നടത്തി തുക അടച്ചശേഷം, ചോയ്സ് ഫില്ലിങ് നടത്താനുള്ള സൗകര്യം രാത്രി 11.55 വരെ. ചോയ്സ് ലോക്കിങ് സൗകര്യം 17-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെയും. ചോയ്സ് ലോക്കിങ് നടത്തുന്നില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്ക് ചെയ്യും.

സംയുക്ത കൗൺസലിങ്

പല വിഭാഗം കോളേജുകളും/സ്ഥാപനങ്ങളും സ്പെഷ്യലൈസേഷനുകളും സീറ്റുകളും ഉണ്ടെങ്കിലും പൊതുവായ ഒരു കൗൺസലിങ് പ്രക്രിയയാണ് ബാധകമാക്കിയിട്ടുള്ളത്.

സീറ്റുകൾ

എം.ഡി./എം.എസ്./ഡിപ്ലോമ, ഓൾ ഇന്ത്യ ക്വാട്ട (50/100 ശതമാനം), കല്പിത സർവകലാശാലകൾ, സെൻട്രൽ യൂണിവേഴ്സിറ്റികൾ, ഡി.എൻ.ബി. സീറ്റുകൾ.

ചില വിഭാഗക്കാർക്ക് മാത്രം ചോയ്സ് നൽകാവുന്ന ഇന്റേണൽ സീറ്റുകളുടെ വിവരങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

രജിസ്ട്രേഷൻ

ആദ്യറൗണ്ട് രജിസ്ട്രേഷനാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ആദ്യറൗണ്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് രണ്ടാം റൗണ്ടിനായും രണ്ടിനും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് മൂന്നാം റൗണ്ടിനും വ്യവസ്ഥകൾക്കു വിധേയമായി രജിസ്റ്റർ ചെയ്യാം. സ്ട്രേ റൗണ്ടിലും വ്യവസ്ഥകളോടെ പുതിയ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് എന്നിവ mcc.nic.in വഴിയാണ് നടത്തേണ്ടത്.

ചോയ്സ് ഫില്ലിങ്

ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ഏതെങ്കിലും ഒരു കോഴ്സും (എം.ഡി./എം.എസ്./ഡിപ്ലോമ/ഡി.എൻ.ബി.) ഒരു സ്പെഷ്യലൈസേഷനും (അനസ്തീസ്യോളജി, ബയോകെമിസ്ട്രി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, തുടങ്ങിയവ) ചേരുന്നതാണ് ഒരു ചോയ്സ്.

രജിസ്റ്റർ ചെയ്യുന്ന ഒരാളെ, ഏതൊക്കെ ചോയ്സുകളിലേക്ക് പരിഗണിക്കണമെന്ന്, അവയ്ക്ക് മുൻഗണന നിശ്ചയിച്ച്, ആ വ്യക്തി, വെബ്സൈറ്റ് വഴി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ചോയ്സ് ഫില്ലിങ്.

  • അടച്ച രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവയ്ക്കനുസരിച്ച് അർഹതപ്പെട്ട എല്ലാ വിഭാഗം ചോയ്സുകളും ചോയ്സ് ഫില്ലിങ് പേജിൽ കാണാൻ കഴിയും. അവ മൊത്തത്തിൽ പരിഗണിച്ചുകൊണ്ടാണ്, ആപേക്ഷിക മുൻഗണന 1, 2, 3,... എന്ന ക്രമത്തിൽ നിശ്ചയിച്ചാണ് ചോയ്സ് നൽകേണ്ടത്.
  • വിവിധ വിഭാഗങ്ങളിലായി (കോളേജ്/കോഴ്സ്/സ്പെഷ്യലൈസേഷൻ) താത്‌പര്യമുള്ള ചോയ്സുകൾ ഇടകലർത്തി നൽകാവുന്നതാണ്.

താത്‌പര്യമനുസരിച്ച് വേണമെങ്കിൽ, ഒരു കോഴ്സിലെ/ സ്പെഷ്യലൈസേഷനിലെ ചോയ്സുകൾ പൂർണമായും നൽകിയ ശേഷം അതിന്റെ തുടർച്ചയായി മറ്റൊരു കോഴ്സിലെ/സ്പെഷ്യലൈസേഷനിലെ ചോയ്സ് നൽകാം. അപേക്ഷാർഥിയാണ് അത് തീരുമാനിക്കേണ്ടത്.

  • എത്ര ചോയ്സുകൾ വേണമെങ്കിലും നൽകാം. എത്ര ചോയ്‌സുകൾ, എങ്ങനെ നൽകണം എന്നൊക്കെ, അപേക്ഷാർഥിക്ക് തീരുമാനിക്കാം. ചോയ്സ് നൽകിയശേഷം പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ ചോയ്സുകൾ ലോക്ക് ചെയ്യണം. അതിനുമുൻപ്‌ എത്ര തവണ വേണമെങ്കിലും ഒരിക്കൽ ഉൾപ്പെടുത്തിയ ചോയ്സുകൾ മാറ്റാം, പുനഃക്രമീകരിക്കാം. പുതിയ ചോയ്സുകൾ ഉൾപ്പെടുത്താം.
  • ലോക്ക് ചെയ്തു കഴിഞ്ഞാൽ ചോയ്സുകൾ മാറ്റാൻ കഴിയില്ല. ചോയ്സ് നൽകുമ്പോൾ ഫീസ് ഘടനയും മനസ്സിലാക്കണം.

ഓരോ റൗണ്ടിലേക്കും പുതിയ ചോയ്സ്

ഓരോ റൗണ്ടിലേക്കും പുതിയ ചോയ്സുകൾ നൽകണം. ഒരു റൗണ്ടിലേക്കു നൽകുന്ന ചോയ്സുകൾ/ഒരു റൗണ്ടിനുശേഷം അവശേഷിക്കുന്ന ചോയ്സുകൾ എന്നിവ, തുടർ റൗണ്ടിൽ പരിഗണിക്കുന്നതല്ല.

ആദ്യ റൗണ്ടിൽ ‘ഫ്രീ എക്സിറ്റ്’

എം.സി.സി. നടത്തുന്ന കൗൺസലിങ്ങിൽ ആദ്യ റൗണ്ടിൽ അലോട്മെന്റ് കിട്ടുന്നവർക്ക്, വേണമെങ്കിൽ ആ അലോട്മെന്റ് വേണ്ടെന്നുെവക്കാം. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാംറൗണ്ടിൽ അവർക്ക് പങ്കെടുക്കാനും കഴിയും. അതിനായി പുതിയ രജിസ്ട്രേഷനും നടത്തേണ്ടതില്ല. പ്രവേശനം നേടിയ ശേഷം ആദ്യ റൗണ്ട് സീറ്റിൽനിന്ന്‌ രാജിവെച്ചവർക്കും വീണ്ടും രജിസ്റ്റർ ചെയ്യാതെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാം. പക്ഷേ, ഇവരെല്ലാം പുതിയ ചോയ്സുകൾ യഥാസമയം നൽകണമെന്നു മാത്രം. ആദ്യറൗണ്ടിൽ സീറ്റ് ലഭിക്കാത്തവരും രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷൻ നടത്തേണ്ടതില്ല. പക്ഷേ, രണ്ടാംറൗണ്ടിലേക്ക് പുതിയ ചോയ്സുകൾ നൽകണം.

ആദ്യറൗണ്ടിൽ പ്രവേശനം നേടിയാൽ

ആദ്യ റൗണ്ട് അലോട്മെന്റ് പ്രകാരം ഒരു കോളേജിൽ പ്രവേശനം നേടുന്നവർ രണ്ടാംറൗണ്ടിൽ എങ്ങനെ, തന്നെ പരിഗണിക്കണമെന്ന് പ്രവേശനം നേടുന്ന വേളയിൽ വ്യക്തമാക്കണം. മെച്ചപ്പെട്ട ഒരു ചോയ്സിലേക്ക് രണ്ടാം റൗണ്ടിൽ താത്‌പര്യമുണ്ടെങ്കിൽ ആദ്യറൗണ്ട് പ്രവേശനം നേടുമ്പോൾത്തന്നെ, ‘അപ്ഗ്രഡേഷൻ’ ഓപ്ഷൻ നൽകാം. കിട്ടിയ സീറ്റിൽ പൂർണ തൃപ്തിയുണ്ടെങ്കിൽ, മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അപ്ഗ്രഡേഷൻ’ സൗകര്യം വേണ്ടന്നുവെക്കാം. അങ്ങനെ ചെയ്താൽ, പ്രവേശനംനേടിയ സീറ്റിൽ തുടരാം.

അപ്ഗ്രഡേഷൻ കൊടുത്താൽ

രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റു ചെയ്യുന്ന ആൾ ഈ റൗണ്ടിലേക്ക് പുതിയ ചോയ്സുകൾ നൽകണം (പുതിയ രജിസ്ട്രേഷൻ വേണ്ട, അവശേഷിക്കുന്ന ആദ്യറൗണ്ട് ചോയ്സുകൾ നിലനിൽക്കില്ല). അതിൽ ഒന്ന് ലഭിക്കുന്ന പക്ഷം, ആദ്യറൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാൾക്ക് അത് അനുവദിച്ചിരിക്കും). പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ, ആ സീറ്റ് നഷ്ടപ്പെടും. സെക്യൂരിറ്റിത്തുകയും നഷ്ടപ്പെടും. രണ്ടാം അലോട്മെൻറിൽ മാറ്റം വരുന്നില്ലെങ്കിൽ ആദ്യ അഡ്മിഷൻ നില നിൽക്കും. അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാംറൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ ആദ്യറൗണ്ട് പ്രവേശനം നിലനിൽക്കും.

രണ്ടാംറൗണ്ടിന്റെ പ്രാധാന്യം

രണ്ടാംറൗണ്ടിൽ അലോട്മെന്റ് ലഭിക്കുന്നവർ, അതു സ്വീകരിക്കാതിരുന്നാൽ (പ്രവേശനം നേടാതിരുന്നാൽ) സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. പ്രവേശനം നേടി രാജിവെച്ചാലും സെക്യൂരിറ്റി തുക നഷ്ടപ്പെടും. എം.സി.സി. മൂന്നാംറൗണ്ടിൽ ഈ രണ്ട് വിഭാഗക്കാർക്ക് പങ്കെടുക്കണമെങ്കിൽ പുതിയ രജിസ്ട്രേഷൻ നടത്തി, ഫീസ് അടയ്ക്കണം.

ഇവർക്ക് എം.സി.സി. മൂന്നാംറൗണ്ടിൽ അലോട്മെൻ്റ് ലഭിച്ചാൽ, അതു സ്വീകരിക്കാതിരുന്നാലും സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. സ്ട്രേ റൗണ്ടിൽ പങ്കെടുക്കാനും അർഹതയുണ്ടാകില്ല.

രണ്ടാംറൗണ്ടിനു ശേഷവും അപ്ഗ്രഡേഷൻ

  • രണ്ടാംറൗണ്ടിൽ പ്രവേശനം നേടുന്നവർക്ക്, മെച്ചപ്പെട്ട ഒരു ചോയ്സ് മൂന്നാം റൗണ്ടിൽ വേണമെന്നുണ്ടെങ്കിൽ, രണ്ടാംറൗണ്ട് പ്രവേശനം നേടുമ്പോൾ തന്നെ മൂന്നാംറൗണ്ടിലേക്കുള്ള അപ്ഗ്രഡേഷൻ താത്‌പര്യം സ്ഥാപനത്തിൽ അറിയിക്കണം. അപ്ഗ്രഡേഷൻ വേണ്ടെന്ന് ഓപ്റ്റ് ചെയ്താൽ തുടർറൗണ്ടിൽ മാറ്റം ഉണ്ടാകില്ല. ഇവിടെയും മൂന്നാംറൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിച്ചാൽ അത് സ്വീകരിക്കണം. രണ്ടാം റൗണ്ടിനുശേഷമുള്ള സീറ്റ് നഷ്ടപ്പെടും. സ്വീകരിച്ചില്ലെങ്കിൽ മൂന്നാംറൗണ്ട് സീറ്റും നഷ്ടപ്പെടും. ഡിപ്പോസിറ്റ് നഷ്ടപ്പെടും. സ്ട്രേ റൗണ്ടിൽ പങ്കെടുക്കാനും കഴിയില്ല.
  • മൂന്നാംറൗണ്ടിൽ ആദ്യമായി സീറ്റ് ലഭിക്കുന്നവരും അത് സ്വീകരിക്കണം. ഇല്ലെങ്കിൽ അവർക്ക് സെക്യൂരിറ്റി തുക നഷ്ടമാകും. സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല. മൂന്നാംറൗണ്ടിൽ ആദ്യമായി രജിസ്റ്റർ ചെയ്ത് സീറ്റ് ലഭിക്കാത്തവർക്ക് സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുണ്ട്
  • മൂന്നാംറൗണ്ട് കഴിയുമ്പോൾ എം.സി.സി. വഴി, എവിടെയെങ്കിലും ഒരു അഡ്മിഷൻ ഉള്ളവർക്ക് അപ്ഗ്രേഡ് ചെയ്യാനോ രാജിെവക്കാനോ മറ്റൊരു അലോട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാനോ കഴിയില്ല. ഇപ്രകാരം അഡ്മിഷൻ ഉള്ളവരുടെ പട്ടിക, എം.സി.സി., സംസ്ഥാന ഏജൻസികൾക്കു കൈമാറും. അവരെ അഖിലേന്ത്യാ സ്ട്രേ അലോട്മെന്റിൽനിന്നും ഒഴിവാക്കും. സംസ്ഥാനങ്ങളുടെ മൂന്നാംറൗണ്ട് കഴിയുമ്പോൾ അവിടെ ഒരു സീറ്റ് ഉള്ളവർക്ക് എം.സി.സി. സ്ട്രേ റൗണ്ടിലേക്ക് അർഹത ഉണ്ടാകില്ല.
  • സ്ട്രേ റൗണ്ടിൽ പുതിയ രജിസ്ട്രേഷൻ/ചോയ്സ് ഫില്ലിങ് ഉണ്ടായിരിക്കും. ഒരു സീറ്റും നിലവിൽ ഇല്ലാത്തവർ, എം.സി.സി. ആദ്യ മൂന്നു റൗണ്ടുകളിലും പങ്കെടുക്കാത്തവർ എന്നിവർക്ക് സ്ട്രേ റൗണ്ടിൽ പങ്കെടുക്കാം. എം.സി.സി. പി.ജി. കൗൺസലിങ് മൂന്നാം റൗണ്ടിൽ പ്രവേശനം നേടിയവർ/സീറ്റ് ഉള്ളവർ, മൂന്നാംറൗണ്ടിൽ അലോട്മെൻ്റ് ലഭിച്ചെങ്കിലും പ്രവേശനം നേടാത്തവർ, സ്റ്റേറ്റ് അലോട്മെൻ്റ് ഏജൻസി നൽകുന്ന ഡേറ്റ പ്രകാരം, സ്ട്രേ വേക്കൻസി റൗണ്ട് സമയത്ത് സ്റ്റേറ്റ് ക്വാട്ടയിൽ പ്രവേശനം ഉള്ളവർ തുടങ്ങിയവർക്ക് സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല.
  • സ്ട്രേ റൗണ്ടിൽ അലോട്മെൻ്റ് ലഭിക്കുന്നവർ പ്രവേശനം നേടണം. നേടിയില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. കൂടാതെ അടുത്ത ഒരു സെഷനിലെ നീറ്റ് പി.ജി. അഭിമുഖീകരിക്കുന്നതിന് അവർക്ക് വിലക്കുണ്ടാവുകയും ചെയ്യും.

അലോട്മെന്റ്

ഓരോ ഘട്ടത്തിലും അലോട്മെന്റ് ലഭിക്കുന്നവർ, അലോട്മെൻറ് ലറ്റർ എം.സി.സി. വെബ് സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്തെടുക്കണം. പ്രവേശനം നേടാൻ അസൽ രേഖകൾ സഹിതം, സമയപരിധിക്കകം സ്ഥാപനത്തിൽ നേരിട്ടു ഹാജരാകണം.

പ്രവേശനത്തിന് നേരിട്ട് കോളേജിൽ ഹാജരാകുമ്പോൾ കൈവശം കരുതേണ്ട രേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ, ഇൻഫർമേഷൻ ബുള്ളറ്റിൻ പുറം 38-ൽ നൽകിയിട്ടുണ്ട്.

പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിക്കൽ/രാജി െവക്കൽ തുടങ്ങിയവ ഓൺലൈൻ ആയി പൂർത്തിയാക്കണം. അപ്ഗ്രഡേഷൻ ലഭിക്കുന്നവർ തൊട്ടുതലേ റൗണ്ട് പ്രവേശനത്തിൽനിന്നും ഓൺലൈനായി രൂപപ്പെടുത്താവുന്ന റിലീവിങ് ലറ്റർ എടുത്ത് പുതിയ സ്ഥാപനത്തിൽ പ്രവേശനം നേടണം. കാറ്റഗറി മാറ്റം വഴി, ഒരു റൗണ്ടിൽ പ്രവേശനം നേടിയ സ്ഥാപനത്തിലേക്കു തന്നെ തുടർറൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിച്ചാലും തൊട്ടുതലേ റൗണ്ട് പ്രവേശനത്തിൽനിന്ന്‌ ഓൺലൈനായി റിലീവിങ് ലറ്റർ എടുത്ത് അതേ സ്ഥാപനത്തിൽ പുതിയ കാറ്റഗറിയിൽ പ്രവേശനം നേടണം.

സെക്യൂരി ഡിപ്പോസിറ്റ് തിരികെ ലഭിക്കും

എല്ലാ റൗണ്ടുകളും കഴിഞ്ഞിട്ടും ഒരു അലോട്മെന്റും ഇല്ലാത്തവർ, അലോട്മെൻറ് സ്വീകരിച്ചവർ എന്നിവർക്ക് സെക്യൂരിറ്റി തുക തിരികെ കിട്ടും. ഏത് അക്കൗണ്ട് വഴിയാണോ തുക അടച്ചത്, ആ അക്കൗണ്ടിലേക്കു മാത്രമേ തുക റീഫണ്ട് ചെയ്യുകയുള്ളൂ.

തെറ്റായ വിവരം നൽകിയാൽ ഡിപ്പോസിറ്റ് നഷ്ടപ്പെടും

മുൻ ഖണ്ഡികകളിൽ സൂചിപ്പിച്ച, ഡിപ്പോസിറ്റ് നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ കൂടാതെ രജിസ്ട്രേഷൻ സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, അലോട്മെന്റിൽ സീറ്റ് ലഭിക്കുന്നവരുടെ, നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രവേശനം തേടുന്ന വേളയിൽ തെളിയുകയോ ആവശ്യമായ രേഖകൾ ഹാജരാക്കാതിരിക്കുകയോ ചെയ്യുമ്പോഴും സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. കൂടാതെ അലോട്മെൻറും റദ്ദാക്കും.

ആദ്യറൗണ്ട് ഫലം നവംബർ 20-ന്. 21-നും 27-നും ഇടയ്ക്ക് പ്രവേശനം നേടണം. വിശദമായ സമയക്രമം, പ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ, മുൻ വർഷത്തെ അലോട്മെൻറ് വിശദാംശങ്ങൾ (ആർക്കൈവ്സ് ലിങ്ക്) തുടങ്ങിയവ mcc.nic.in-ൽ ലഭ്യമാണ്.

ഓൾ ഇന്ത്യ ക്വാട്ട

ഓപ്പൺ സീറ്റുകളിൽ (ഡൊമിസൈൽ ഫ്രീ - രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാവുന്നവ) ഇവ ഉൾപ്പെടും: 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, 50 ശതമാനം ബി.എച്ച്.യു. സീറ്റുകൾ, 50 ശതമാനം എ.എം.യു. സീറ്റുകൾ, ഡൽഹി യൂണിവേഴ്സിറ്റി/സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (വി.എം.എം.സി. ആൻഡ് എസ്.ജെ.എച്ച്., എ.ബി.വി.ഐ.എം.എസ്. ആൻഡ് ആർ.എം.എൽ., ഇ.എസ്.ഐ.സി. ബസൈദാരാപുർ) എന്നിവയിലെ 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, റാഞ്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, തേസ്പുർ ലോകോപ്രിയ ഗോപിനാഥ് ബർദോളോയ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് എന്നിവയിലെ 100 ശതമാനം സീറ്റുകൾ. കൂടാതെ, 100 ശതമാനം ഡി.എൻ.ബി. സീറ്റുകൾ.

ഈ സീറ്റുകളിൽ കേന്ദ്ര സർക്കാർ വ്യവസ്ഥകൾ പ്രകാരം സംവരണം ഉണ്ടാകും. അത് ഇപ്രകാരമാണ് (ശതമാനത്തിൽ): എസ്.സി. -15, എസ്.ടി. -7.5, ഒ.ബി.സി. -27, ഇ.ഡബ്ല്യു.എസ്. -10, യു.ആർ. -40.5. ഓരോ വിഭാഗത്തിലും അതിലെ ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം സീറ്റ് സംവരണം ഉണ്ട്.

കല്പിത സർവകലാശാലകളിലെ 100 ശതമാനം സീറ്റുകളും എം.സി.സി. കൗൺസലിങ്ങിൽ ഉൾപ്പെടുന്നുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ റൗണ്ടിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ, പ്രോഗ്രാം, ക്വാട്ട, സീറ്റ് ലഭ്യത എന്നിവ എം.സി.സി. വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

എ.എഫ്.എം.എസ്. സ്ഥാപനങ്ങളിലെ പ്രയോറിറ്റി I, lI എന്നീ വിഭാഗങ്ങളിലെ അലോട്മെൻറ് എ.എഫ്.എം.സി.യും പ്രയോറിറ്റി

III, IV, V വിഭാഗങ്ങളിലേക്ക് എം.സി.സി. കൗൺസലിങ്ങിന്റെ രണ്ടാംറൗണ്ടിൽ എം.സി.സി.യും നടത്തും (ഓരോ പ്രയോറിറ്റി വിഭാഗത്തിലും ഉൾപ്പെടുന്നവർ ആരെന്ന് ഇൻഫർമേഷൻ ബുള്ളറ്റിൻ പുറം 63-ൽ നൽകിയിട്ടുണ്ട്). എന്നാൽ, എല്ലാ പ്രയോറിറ്റി വിഭാഗക്കാരും എം.സി.സി. വെബ്സൈറ്റിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. കൂടാതെ www.afmcdg1d.gov.in-ലും വിവരങ്ങൾ ലഭിക്കും.

Content Highlights: mcc neet pg 2024 councelling

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

'; dataDiv += '
'+dataItem.title+'
'; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += '
'; dataDiv += '
'+dataItem.title+'
'; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += '
'+'
'; dataDiv += '
'+dataItem.title+'
'; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''; dataDiv += '
'+dataItem.title+'
'; } else{ linkitem = dataItem.link.replace("/json", "") dataDiv += '
' dataDiv += '
'+dataItem.title+'
'; } $("#alsoWatch").html(dataDiv); }); });
Add Comment
Related Topics

Subscribe to our Newsletter

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
school

1 min

ഐസിഎസ്ഇ, ഐഎസ്‌സി മികച്ച നേട്ടവുമായി കേരളം

May 1, 2025


ship

2 min

മര്‍ച്ചന്റ് നേവി: അവസരങ്ങളുടെ ലോകം, പക്ഷേ താത്പര്യം മുഖ്യം

Apr 24, 2023


Arun
Premium

8 min

മിച്ചംപിടിച്ച ശമ്പളവും ബോണസും സുഹൃത്തുക്കളുമാണ് മലാവിയിലെ 'മലയാളി സ്കൂളിന്റെ' ആധാരശില

Mar 1, 2023


Aeroplane

1 min

കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സ്; സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു ജയിച്ചവര്‍ക്ക് അവസരം

May 1, 2025

To advertise here,
To advertise here,

Most Commented

`; element = element + ``; element = element + `
`; element = element + `
`; if (count `; } // $("div#mostCommemted").append(element); } count++; }); }); }); return false; });
To advertise here,
Columns

+

-