Representative image/Photo: Canva
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകാരത്തോടെ കേരളത്തിലെ സ്ഥാപനങ്ങളിൽ 2025-26-ൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രോഗ്രാം പ്രവേശനത്തിന് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അപേക്ഷ ക്ഷണിച്ചു.എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് പ്രവേശനവിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.അപേക്ഷ സ്വീകരിച്ച് പ്രവേശനപ്പരീക്ഷ നടത്തി സർക്കാർ സീറ്റിലേക്ക് അലോട്മെൻറ് നടത്തുന്നത് എൽബിഎസ് സെൻറർ ആയിരിക്കും.
ഡിസൈൻ പഠനം
രൂപകല്പനാപഠനമാണ് ഡിസൈൻ. ഈ മേഖലയിൽ പ്രായോഗികപരിജ്ഞാനമുള്ള തൊഴിൽമേഖലയ്ക്ക് സജ്ജരായ ബിരുദധാരികളെ രൂപപ്പെടുത്തുക, തൊഴിൽ ലഭ്യമാക്കാൻ വ്യവസായമേഖലയുമായി ബന്ധങ്ങൾ സ്ഥാപിക്കുക, സ്വയംസംരംഭക, മാനേജീരിയൽ നൈപുണികൾ വളർത്തിയെടുക്കുക, ഉയർന്ന ഡിസൈൻ എത്തിക്കൽ സ്റ്റാൻഡേഡ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നാലുവർഷം (എട്ട് സെമസ്റ്റർ) ദൈർഘ്യമുള്ള പ്രോഗ്രാം രൂപകല്പനചെയ്തിട്ടുള്ളത്.
ഡിസൈൻ സ്റ്റഡീസ്, അപ്ലൈഡ് സയൻസസ്, എൻവയൺമെൻറൽ സ്റ്റഡീസ്, പ്രൊഫഷണൽ പ്രാക്ടീസ്, ഇന്റേൺഷിപ്പ്, ഡിജിറ്റൽ ലാബ്, കാർപ്പൻററി, ടെക്‌സ്റ്റൈൽസ്, വുഡ്, മെറ്റൽ ആൻഡ് െസറാമിക് വർക് ഷോപ്‌സ് തുടങ്ങിയവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
യോഗ്യത
കേരള ഹയർ സെക്കൻഡറി പരീക്ഷയോ കേരള ടെക്നോളജിക്കൽ സർവകലാശാലാ അംഗീകാരമുള്ള തത്തുല്യ യോഗ്യതാപരീക്ഷയോ മൊത്തത്തിൽ 45 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 40 ശതമാനം) ജയിച്ചിരിക്കണം. അതേ മേഖലയിലോ അനുബന്ധ മേഖലയിലോ ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡിവൊക്) ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷാമാർക്ക് അടുത്ത പൂർണസംഖ്യയായി ക്രമീകരിക്കാൻ പറ്റില്ല.
തിരഞ്ഞെടുപ്പ്
ഒരുമണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെഎസ്-ഡിഎടി) എൽബിഎസ് സെന്റർ നടത്തും. പരീക്ഷയ്ക്ക് 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. സോഷ്യൽ ആൻഡ് ബേസിക് സയൻസസ് (പത്താം ക്ലാസ് നിലവാരത്തിൽ) (10 ചോദ്യങ്ങൾ), ജനറൽ നോളജ് (20), ഇംഗ്ലീഷ് ലാംഗ്വേജ് (20), ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (20), ഡിസൈൻ അവയർനസ് (30) എന്നീ വിഷയങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങൾ.
വിശദമായ സിലബസ് പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്. ഓരോ ശരിയുത്തരത്തിനും ഒരു മാർക്കുവീതം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിങ് ഇല്ല.പരീക്ഷാതീയതി, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും.പരീക്ഷയിൽ ലഭിക്കുന്ന മൊത്തം മാർക്ക് പരിഗണിച്ച് കെഎസ്-ഡാറ്റ് റാങ്ക് പട്ടിക തയ്യാറാക്കും. കെഎസ്-ഡാറ്റിൽ പൂജ്യം മാർക്ക് ലഭിക്കുന്നവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതല്ല.
സീറ്റ് അലോട്മെന്റ് മാനദണ്ഡം
കോളേജുകളിൽ സർക്കാർ സീറ്റും മാനേജ്മെൻറ് സീറ്റും ഉണ്ടാകും. എല്ലാ കോളേജിലും നിശ്ചിത എണ്ണം സർക്കാർ സീറ്റുകളുണ്ടാകും. സർക്കാർ സീറ്റിലേക്കുള്ള അലോട്മെൻറിന് പരിഗണിക്കപ്പെടാൻ കെഎസ്-ഡാറ്റ് യോഗ്യത നേടണം. എൽബിഎസ് ഈ സീറ്റിലേക്ക് അലോട്മെന്റ് നടത്തും.
മാനേജ്മെൻറ് സീറ്റിലെ പ്രവേശനം അതത് സ്ഥാപനം നടത്തും. അതിലേക്ക് കെഎസ്-ഡാറ്റ് റാങ്ക് കൂടാതെ ദേശീയതല പ്രവേശന പരീക്ഷകളായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ), അണ്ടർ ഗ്രാേജ്വറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസീഡ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എൻഐഡി ഡാറ്റ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) എൻട്രൻസ് എന്നിവയുടെ റാങ്കും പരിഗണിക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ശേഷമുള്ള സീറ്റ് അലോട്മെൻറ് സംബന്ധിച്ച വിശദാംശങ്ങൾ പ്രോസ്പക്ടസിൽ ലഭ്യമാണ്.
അപേക്ഷ
lbscentre.in ലെ ‘അഡ്മിഷൻ ടു ബിഡിസ് ഡിഗ്രി കോഴ്സ് 2025’ ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1300 രൂപ. പട്ടികവിഭാഗങ്ങൾക്ക് 650 രൂപ. തുക ഓൺലൈനായി അടയ്ക്കാം.അപേക്ഷസമർപ്പണവേളയിൽ രൂപപ്പെടുത്തി, ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ചലാൻവഴി ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ പണമായും ഫീസടയ്ക്കാം.ഫീസടയ്ക്കാൻ മേയ് 20 വരെ സമയമുണ്ട്. വ്യക്തിഗത വിവരങ്ങൾ അപേക്ഷയിൽ നൽകിയശേഷമാണ് ഫീസടയ്ക്കേണ്ടത്. രജിസ്ട്രേഷൻ നടത്തിയശേഷം ഫീസടച്ച് അനുബന്ധ രേഖകൾ/സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം. തുടർന്ന് ഫൈനൽ സബ്മിഷൻ നടത്തണം. ഇതിന് മേയ് 22 വരെ സൗകര്യമുണ്ട്.
ട്യൂഷൻ ഫീസ്
സെമസ്റ്റർ അക്കാദമിക് ട്യൂഷൻ ഫീസ്-75,000 രൂപ. പ്രവേശനസമയത്ത് അടയ്ക്കേണ്ടിയിരുന്ന, തിരികെ ലഭിക്കാവുന്ന കോഷൻ ഡിപ്പോസിറ്റ്-10,000 രൂപ.2025 അലോട്മെൻറിനുമുൻപ് ഈ വർഷം പ്രവേശനപ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തും. അലോട്‌മെൻറിനുമുൻപ് കൂടുതൽ സ്ഥാപനങ്ങൾക്ക് വിവിധ ഏജൻസികളുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് അവയും പ്രക്രിയയിൽ ഉൾപ്പെടുത്തും.
Content Highlights: AICTE Approved B.Des Admission 2025-26
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

Also Watch
'+dataItem.title+'
'; } else if(dataItem.videotype == 1) { var playerId = "dbzR9ypW"; var jwsrc= "https://content.jwplatform.com/players/"+dataItem.videoId+"-"+playerId+".html"; dataDiv += ''+dataItem.title+'
'; } else if(dataItem.videotype == 2) { var linkitem= "https://shorts.mathrubhumi.com/"+dataItem.videoId; var d_image = "https://content.jwplatform.com/v2/media/"+dataItem.videoId+"/poster.jpg?width=320"; dataDiv += '
'+dataItem.title+'
'; } }else if(dataItem.image != ""){ linkitem = dataItem.link.replace("/json", "") dataDiv += ''; dataDiv += ''+dataItem.title+'
'; } else{ linkitem = dataItem.link.replace("/json", "") dataDiv += '' dataDiv += ''+dataItem.title+'
'; } $("#alsoWatch").html(dataDiv); }); });Subscribe to our Newsletter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..