പുതുവത്സരം അടുക്കുമ്പോൾ പിന്നിട്ട വർഷത്തിലേക്കുള്ള തിരിഞ്ഞുനോട്ടം സാധാരണമാണ്. ബ്ലിങ്കിറ്റ് ആപ്പിലൂടെ വിറ്റഴിക്കപ്പെട്ട സാധാനങ്ങളുടെ വിചിത്രമായ കണക്കുകൾ പങ്കുവെച്ചിരിക്കുകയാണ് കമ്പനി.

To advertise here,

ബ്ലിങ്കിറ്റിലൂടെ നടത്തിയ 2025-ലെ ഓർഡറുകൾ വെളിപ്പെടുത്തുന്ന '2025 ഇൻ എ ബ്ലിങ്ക്' ബിൽബോർഡ് ക്യാമ്പെയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ വർഷത്തെ ഓർഡർ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രസകരമായ ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്. പലചരക്ക് സാധനങ്ങൾ മുതൽ വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ വരെ ലിസ്റ്റിലുണ്ട്. നിരത്തുകളിൽ നിറഞ്ഞ ബ്ലിങ്കിറ്റ് ബിൽബോർഡുകളിൽ പറയുന്ന ചില കണക്കുകൾ.

  • നെയ്യ് ഓർഡറുകൾ: ഈ വർഷം ഇന്ത്യയിലുടനീളം 1,05,16,879 കിലോ നെയ്യാണ് ഉപഭോക്താക്കൾ ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്തത്. 
  • മാഗിയും പാവയ്ക്കയും: ഒരാൾ മാത്രം ഈ വർഷം 2,417 പാക്കറ്റ് മാഗി ഓർഡർ ചെയ്തതായി ബ്ലിങ്കിറ്റ് കണക്കുകൾ പറയുന്നു. 33,88,145 പാവയ്ക്ക ഓർഡർ ചെയ്യപ്പെട്ടതായി ബിൽബോർഡുകൾ വ്യക്തമാക്കുന്നു.
  • ഷാംപൂവും മറ്റ് ഉൽപ്പന്നങ്ങളും: ഏകദേശം 88,13,019 കുപ്പി ഷാംപൂവാണ് ഈ വർഷം വിറ്റഴിക്കപ്പെട്ടത്. പനിക്കും ചുമയ്ക്കും പ്രതിവിധിയായി തേനും ഇഞ്ചിയും 1,21,430 തവണ ഒന്നിച്ച് ഓർഡർ ചെയ്യപ്പെട്ടു.

ഉപഭോക്താക്കളുടെ ഉദാരമനസ്‌കതയും ക്യാമ്പയിനിൽ എടുത്തുപറയുന്നുണ്ട്. ഡെലിവറി പാർട്ണർമാർക്കായി 47,36,59,235 രൂപയാണ് ഇന്ത്യക്കാർ ഈ വർഷം ടിപ്പായി നൽകിയത്.